ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു, ആദ്യ കണ്ടുമുട്ടലിൽ യുവാവിന് നഷ്ടമായത് സ്വർണമാലയും മൊബൈലും! യുവതി പിടിയിൽ
തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടു കാണാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി കബളിപ്പിച്ച് യുവാവിന്റെ നാലു പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍. തൃശൂര്‍ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടില്‍ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
No comments