കള്ളാർ വണ്ണാത്തിക്കാനത്ത് തെങ്ങ് വീണ് വീട് തകർന്നു ; പിഞ്ചുകുഞ്ഞ് അടക്കം കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു
കള്ളാർ: കള്ളാർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വണ്ണാത്തിക്കാനത്ത് പറയ കോണത്ത് എം എൽ ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലാണ് തെങ്ങ് വീണത്. വള്ളിപ്പായിൽ ജിജോയും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്.
മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം അഞ്ച്‌പേർ അപകടസമയത്ത് വീട്ടിലുണ്ടായിരുന്നു. അടുക്കളയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. ഇവർ കിടന്നുറങ്ങാറുള്ള രണ്ട് മുറികൾ പൂർണ്ണമായും തകർന്നു.
No comments