Breaking News

കാസർകോട് ജനൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതു വയസ്സുകാരൻ മരിച്ചതിൽ പ്രതിഷേധം ഉയരുന്നു ആശുപത്രിയിലേക്ക് ഇന്ന്‌ DYFI മാര്‍ച്ച്


കാസർകോട് : കാസർകോട് ജനൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതു വയസ്സുകാരൻ മരിച്ചതിൽ പ്രതിഷേധം ഉയരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് ഏവരും ആവശ്യപ്പെടുന്നത്. സാധാരണക്കാരുടെ ആശയമായ സർക്കാർ ആശുപത്രിയിൽ ഉണ്ടാവാൻ പാടില്ലാത്ത സംഭവമാണ് ജനറൽ ആശുപ്രതിയിൽ സംഭവിച്ചത്, ശസ്ത്രക്രിയയിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അത് അറിയാനാവൂ. ബേഡകം തലേക്കുന്നിലെ അഷറഫ് സഖാഫിയുടെയും ബുഷ്റയുടെയും മകൻ മുഹമ്മദ് യാസാ(ട)ണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. പൊക്കിളിൽ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഇയാസ്. ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മൈനർ ശസ്ത്രക്രിയയെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിക്ക് അനസ്തീഷ്യ നൽകിയിരുന്നതായി പറയുന്നു. ബുധൻ പകൽ 12 ഓടെ കുട്ടി മരിച്ചതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ പറഞ്ഞു. അഷറഫ് സഖാഫിയുടെ മൂന്ന് മക്കളിൽ ഇളയവനാണ് മരിച്ച ഇയാസ്. മകന്റെ വിയോഗം താങ്ങാനാവാതെ ദുഖഭാരത്തോടെയായിരുന്നു അദ്ദേഹം.സംഭവമറിഞ്ഞ് നിരവധി പേർ ആശുപത്രിയിലെത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഇ പത്മാവതി, എം സുമതി, ഏരിയ സെക്രട്ടറി ടി എം എ കരീം, ബേഡഡുക്ക പഞ്ചായത്ത് ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ആശുപത്രിയിലെത്തി. ആശുപത്രിയിലേക്ക് ഇന്ന് ഡി എഫ്ഐ മാർച്ച് കാസർകോട് ശസ്ത്രക്രിയക്ക് വിധേയനായ ബേഡകം തലേക്കുന്നിലെ ഒമ്പതു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10 ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പ്രകടനം പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കും.കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇയാസാണ് കാസർകോട് ജനറൽ ആശുപത്രിയിൽ മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടി ആശുപതിയിൽ ശസ്ത്രക്രിയക്ക് വിധേയനായത്. കുട്ടിയുടെ രക്ഷിതാക്കളും ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ പോസ്റ്റുമോർട്ടം നടത്തി സമഗ്രാന്വേഷണം നടത്തണം. വിദ്യാർഥിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാര തുക നൽകാൻ സർക്കാർ തയ്യാറാകണം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആരോഗ്യ രംഗത്ത് തുടർച്ചയായി ചികിത്സ പിഴവുകൾ ഉയർന്നുവരികയാണ്.സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപ്രതികളുടെ വിശ്വാസ്യത തകർക്കും വിധം അടിക്കടി ഉയർന്നുവരുന്ന അനാസ്ഥയിൽ കർശന നടപടി ഉണ്ടാകണം.. 

സമഗ്രാന്വേഷണം വേണം: എം രാജഗോപാലൻ 

കാസർകോട് കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒന്പതുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ആവശ്യപ്പെട്ടു. ബേഡകം തലേക്കുന്ന് സ്വദേശിയായ അഷറഫ് സഖാഫിയുടെ മകൻ മുഹമ്മദ് ഇയാസിന്റെ മരണം അത്യന്തം വേദനാജനകമാണ്. ഒന്പതു വയസ്സുമാത്രം പ്രായമുള്ള ഇയാസ് പൊക്കിളിൽ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായത്. കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി

No comments