ലക്ഷദ്വീപിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബന്ധുവിന് 40 വർഷം കഠിനതടവും പിഴയും
കവരത്തി: ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കവരത്തി ജില്ലാ പോക്സോ കോടതി ശിക്ഷിച്ചത്. 40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ വെച്ച് കൗൺസലിംഗ് നൽകിയ ഡോക്ടറോടാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കവരത്തി ജില്ലാ പോക്സോ കോടതി ഈ ശിക്ഷാവിധി പുറപ്പെടുവിക്കുകയുമായിരുന്നു.
No comments