Breaking News

മേല്‍ക്കൂര തകര്‍ന്ന കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു


ശക്തമായ കാറ്റില്‍ കഴിഞ്ഞദിവസം മേല്‍ക്കൂര തകര്‍ന്ന കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളെ കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അറ്റകുറ്റപണികൾക്ക് അടിയന്തര നടപടികൾ മുൻസിപാലിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്

കാലവർഷക്കെടുതി നേരിടുന്നതിന് കൃത്യമായി നിരീക്ഷിക്കുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കൗൺസിലർമാരായ എൻ ഉണ്ണികൃഷ്ണൻ,    ഗീത,  തഹസിൽദാർ രമേശൻ പൊയിനാച്ചി സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.ഗിരീശൻ വിഎച്ച് എസ് പ്രിൻസിപാൾ  അരുൺ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി എൻ കെ ഗിരീഷ്  എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നത്.  കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി സമീപത്തെ മരത്തില്‍ പതിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ എത്തി മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഷീറ്റുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള ആവശ്യമായ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് മുൻസിപാലിറ്റിയുടെ മേൽ നോട്ടത്തിൽ   തൊഴിലാളികൾ തകർന്ന മേൽക്കൂര നീക്കം ചെയ്തു.


No comments