വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ആചരിച്ചു ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ എം ഉദ്ഘാടനം നിർവഹിച്ചു
വെള്ളരിക്കുണ്ട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 പി എം പണിക്കർ ദിനം മുതൽ ജൂലൈ 7 ഐ. വി.ദാസ് ദിനം വരെയുള്ള 19 ദിവസക്കാലം ഗ്രന്ഥശാലകളിൽ വിവിധ സാംസ്കാരിക നേതാക്കന്മാരുടെ ഓർമ്മദിനം ആചരിച്ചു വരികയാണ്. അതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണവും ഐ വി ദാസ് ദിനവും ആചരിച്ചു. വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ലൗ &കെയർ മങ്കയം വെച്ചു നടന്ന പരിപാടി ബളാൽ ഗ്രാമപഞ്ചായത്ത് കല്ലൻചിറ വാർഡ് വാർഡ് മെമ്പർ ശ്രീജ എം ഉദ്ഘാടനം നിർവഹിച്ചു അനുസ്മരണ പ്രഭാഷണം എഴുത്തുകാരനും പ്രഭാഷകനുമായ സതീശൻ എം കെ.നടത്തി.എ കെ മുരളി അധ്യക്ഷ വഹിച്ചു സാജൻ പൈങ്ങോട്ട് , പി വി ഭാസ്കരൻ, റോബി സണ്ണി എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.ഗിരീഷ് ടി എൻ നന്ദി രേഖപ്പെടുത്തി
No comments