ഗള്‍ഫില്‍ 6 വർഷവും ഒന്നര വർഷവും അകത്ത് കിടന്നിട്ടും റാഷിദും ഷംനാദും പഠിച്ചില്ല, നാട്ടിലെത്തിയിട്ടും ലഹരി വിൽപ്പന; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
തൃശൂര്‍: വിദേശത്ത് മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ച ശേഷം നാട്ടിലെത്തിയ രണ്ടുപേര്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. വില്‍പ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായി. വലപ്പാട് സ്വദേശി പുതിയവീട്ടില്‍ മുഹമ്മദ് റാഷിദ് (31), പുല്ലൂറ്റ് സ്വദേശി കുന്നുപുറത്ത് വീട്ടില്‍ ഷംനാദ് (34) എന്നിവരെയാണ് 20 ഗ്രാമോളം എം.ഡി.എം.എയുമായി തൂഫാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും വലപ്പാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഗള്‍ഫില്‍ വച്ച് മയക്കുമരുന്ന് കേസില്‍ ഷംനാദ് ആറു വര്‍ഷവും മുഹമ്മദ് റാഷിദ് ഒന്നര വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷവും ഇവര്‍ മയക്കുമരുന്ന് ഇടപാടുകള്‍ തുടരുകയായിരുന്നു.
No comments