രാജപുരം-പാലംകല്ല് റൂട്ടിൽ കാർ അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
രാജപുരം: രാജപുരം-പാലംകല്ല് റൂട്ടിൽ പോലീസ് സ്റ്റേഷന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടു. പാലംകല്ല് സ്വദേശി കുമാരന്റെ ഉടമസ്ഥതയിലുള്ള KL 60 M 2137 നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് കുമാരന്റെ മകനാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം വൈകുന്നേരത്തോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.
No comments