പൊയിനാച്ചി മൈലാട്ടിയിൽ അമ്മയേയും മകനെയും വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ
കാസർകോട്: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയി ലെ മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കൻകുന്ന് ഉന്നതിയിലെ ആസിഫിനെയും മാതാവിനെ യും വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ
മൈലാട്ടിയിലെ ഉദയനെയാണ് (39)ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്. മറ്റു രണ്ടു പ്രതികളായ ശശി, രതീഷ് എന്നിവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജൂൺ 28ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചൊല്ലി കുറുക്കൻകുന്ന് ഉന്നതിയിലെ ആസിഫിനെ വീട്ടിനു മുന്നിൽ വച്ച് മൂന്നംഗ സംഘം തലയ്ക്ക് മാരകമായി വെട്ടിപരിക്കേൽപ്പിച്ചുവെന്നാണ് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.ആസിഫിന്റെ നിലവിളി കേട്ടെത്തിയ മാതാവ് നസീമയ്ക്കും വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ദിവസങ്ങളോളം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
No comments