Breaking News

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായവർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസം, കാരണം കണ്ടെത്താനുള്ള അന്വേഷണ സമിതിയെ സർക്കാർ ഇന്ന് നിയോഗിക്കും


മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത് തെരച്ചിൽ മൂന്നാം ദിവസം. തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ് കോണിന്റെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. നാലു സോണുകളായി തിരിഞ്ഞാണ് തെരച്ചിൽ നടക്കുക. ഇതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.


No comments