Breaking News

എയിംസ്: കാസർകോട് ജില്ലയുടെ പേരും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു ലഭിച്ചെന്ന് എംപി...


കാസർകോട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിന് സ്ഥലം നിർദേശിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന പട്ടികയിൽ കാസർകോടിന്റെ പേരുകൂടി ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രതിനിധികളും അറിയിച്ചു. എംപിയും എയിംസ് ജനകീയ കൂട്ടായ്മയും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി കെ.മുരളീധരനും നിവേദനം നൽകിയിരുന്നു. 

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡന്റ് നാസർ ചെർക്കളം സെക്രട്ടറി നിസാം ഫലാഹ്, റഫീക് പൈവളികെ എന്നിവർ ഇന്നലെ മന്ത്രി കെ.മുരളീധരനെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. കാസർകോടിന്റെ പേരും പ്രപ്പോസലിൽ ഉൾപ്പെടുത്താമെന്നും ബാക്കി കേന്ദ്ര തീരുമാനിക്കട്ടെ എന്നും മന്ത്രി വാക്കാൽ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ അനുയോജ്യമായ സ്ഥലം ഉണ്ടോ എന്ന് മന്ത്രി ചോദിച്ചറിഞ്ഞു. പുല്ലൂർ പെരിയയിൽ ഉൾപ്പെടെ 22000 ഹെക്ടർ സർക്കാർ ഭൂമി ഉണ്ടെന്ന് പ്രതിനിധികൾ അറിയിച്ചു. കാസർകോടിന്റെ പേരും പ്രപ്പോസലിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ല വർഷങ്ങളായി സമരത്തിലാണ്. ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന് ഉദുമ എംഎൽഎ കെ.നീലകണ്ഠനും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

No comments