Breaking News

അമ്പലത്തറയിൽ തെരുവ് നായ്ക്കളുടെ താണ്ഡവം; ഓട്ടോറിക്ഷയുടെ സീറ്റുകൾ കടിച്ചുകീറി


അമ്പലത്തറ: അമ്പലത്തറയിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ശല്യം അതിരൂക്ഷമാകുന്നു. പാറപ്പള്ളി സ്വദേശി കെ. ഷംസീറിന്റെ ഓട്ടോറിക്ഷയുടെ സീറ്റുകൾ തെരുവ്നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കഴിഞ്ഞ ദിവസം പുതുക്കിപ്പണിത സീറ്റുകളാണ് നശിപ്പിച്ചത്. ആറായിരം രൂപയോളം നഷ്ടം സംഭവിച്ചതായി ഷംസീർ പറഞ്ഞു.

പ്രദേശത്ത് മറ്റ് അക്രമങ്ങളും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം സെൻസസ് ഡ്യൂട്ടിക്കിറങ്ങിയ അധ്യാപകന് നായയുടെ കടിയേറ്റിരുന്നു. മൂന്നാംമൈലിൽ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിക്കു നേരെയും നായയുടെ ആക്രമണശ്രമമുണ്ടായി.

രണ്ട് മാസം മുൻപ് പ്രദേശത്തെ കോഴിഫാമിൽ കയറിയ നായ്ക്കൾ 250 കോഴികളെയാണ് കടിച്ചുകൊന്നത്. കുട്ടികളെ വിദ്യാലയങ്ങളിൽ അയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന സാഹചര്യമാണ്. പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


No comments