Breaking News

അട്ടേങ്ങാനം ഗവ.സ്‌ക്കൂളില്‍ ഭാഷാ ശാക്തീകരണ പരിപാടി തുടങ്ങി


അട്ടേങ്ങാനം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ഇംഗ്ലീഷ് ഭാഷാ ശാക്തീകരണ പരിപാടി ആരംഭിച്ചു. സ്‌ക്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി നടത്തുന്നത്. ആദ്യ ദിനത്തില്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ച പ്രൊഫസര്‍ ഡോ.പി ഭാസ്‌കരന്‍ നായരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. സ്‌ക്കൂള്‍ എസ്എംസി ചെയര്‍മാന്‍ സി.ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ദിലീപ് ഡി ആനന്ദ്, എം.സുധാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍എസ്എസ് ലീഡര്‍ എസ്.കെ ശബരിനാഥ് സ്വാഗതവും വൊളണ്ടിയര്‍ സി.ആര്യ നന്ദിയും പറഞ്ഞു.


No comments