സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. ഏഴു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു...
കാസർകോട്: സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. ഏഴു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.
ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു (ബുധൻ) രാവിലെ ഒൻപതേ മുക്കാൽ മണിയോടെ കാസർകോട് നഗരത്തിലെ എം ജി റോഡിൽ ഫോർട്ട് റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.
മഡോണ സ്കൂളിലെ വിദ്യാർത്ഥികളായ ആരാധ്യ(12), അഥർവ്വ(6), അർവിൻ(7), ടൗൺ മുനിസിപ്പൽ ഗവ. യു പി സ്കൂളിലെ മറിയം(10), ദീപ്ന (12), അനശ്വര(10), ഇയാൻ സുനിൽ (6) എന്നിവർക്കും ഓട്ടോ ഡ്രൈവർ ഉമേശിനുമാണ് പരിക്കേറ്റത്. പള്ളം ടി ഐ എ എൽ പി സ്കൂളിലെ റിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
അപകട വിവരമറിഞ്ഞ് കുട്ടികളുടെ സ്കൂളുകളിൽ നിന്നു അധ്യാപകരും രക്ഷിതാക്കളും ജനറൽ ആശുപത്രിയിലെത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല.
No comments