അയോധ്യയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വഴിമധ്യേ കാണാതായതായി പരാതി
കാസർകോട് : അയോധ്യയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വഴിമധ്യേ കാണാതായതായി പരാതി. ബദിയടുക്ക പെർഡാല പഞ്ചി നടുക്കയിലെ കുഞ്ഞിരാമന്റെ മകൻ രാജേഷ് (49) നെയാണ് കാണാതായത്. മധ്യപ്രദേശിലെ ഇൻറർ സിറ്റി റെയിൽവേ സ്റ്റേഷനിൽ വച്ച് ഏതോ ട്രെയിനിൽ കയറിയ രാജേഷിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ ബദിയടുക്ക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
No comments