വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന 19-കാരി മരിച്ചു
ബേഡകം : വിഷം ഉള്ളിൽച്ചെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക ഗ്രാമത്തിലെ തോരോത്ത് താമസിക്കുന്ന അശോകന്റെ മകൾ അനശ്വര (19) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് അനശ്വരയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ ആദ്യം കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്ദിരാനഗർ ഇ.കെ. നായനാർ ആശുപത്രിയിലേക്കും അവിടെനിന്ന് മംഗലാപുരത്തെ ഫാദർ മുള്ളർ ആശുപത്രിയിലേക്കും മാറ്റി. ഡോക്ടർമാരുടെ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് വ്യക്തമായത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10:30 ഓടെയാണ് അനശ്വര മരണപ്പെട്ടത്. ബേഡകം പോലീസ് കേസെടുത്തു.
No comments