കനത്ത മഴയിൽ കള്ളാറില്‍ വീട് തകര്‍ന്നു വീണു; ഒരാള്‍ക്ക് പരിക്ക്
കള്ളാർ: കനത്ത മഴയിൽ കള്ളാറിൽ ഓടിട്ട വീട് തകർന്നു വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ വീടാണ് ബുധനാഴ്ച രാവിലെ പൂർണ്ണമായും തകർന്നത്. അപകട സമയത്ത് ഗീതയും ഭർത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടതോടെ മൂവരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. നിമിഷങ്ങൾക്കകം തന്നെ വീട് പൂർണ്ണമായി തകർന്നു വീണു. പുറത്തേക്ക് ഓടുന്നതിനിടെ വീണ് ശക്തിവേലുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതയുടെ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതിനിടയിലാണ് നിലവിൽ താമസിച്ചിരുന്ന പഴയ വീട് തകർന്നത്. അപകട വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സംഭവസ്ഥലം സന്ദർശിച്ചു.
No comments