Breaking News

ഭണ്ഡാരം കവർന്ന കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കാഞ്ഞങ്ങാട് പോലീസ്


​കാഞ്ഞങ്ങാട്: കോട്ടച്ചേരി ബദരിയ മസ്ജിദിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. മസ്ജിദിന് പരിസരത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.

​ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ  അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

​പ്രതിയുടെ അടയാളങ്ങൾ: വെളുത്ത പുള്ളികളുള്ള ഷർട്ടും നീല മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.

​വിവരങ്ങൾ അറിയിക്കേണ്ട നമ്പർ: കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ. 04672204229* 

94979 80921

No comments