കിനാനൂർ കരിന്തളംഗ്രാമപഞ്ചായത്ത് പെരിയങ്ങാനം വാർഡ് മെമ്പർ പി കെ ശ്യാമള ചികിത്സ സഹായ നിധിയിലേക്ക് വരഞ്ഞൂർ ശ്രീ കഞ്ഞാറ്റിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ സഹായ നിധി കൈമാറി
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പെരിയങ്ങാനം വാർഡ് മെമ്പർ പി കെ ശ്യാമള ചികിത്സ സഹായ നിധിയിലേക്ക് വരഞ്ഞൂർ ശ്രീ കഞ്ഞാറ്റിക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ സഹായ നിധി കൈമാറി. ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി പി ബാബു സ്വാഗതം പറഞ്ഞു .ക്ഷേത്രം വൈസ് പ്രസിഡണ്ട് വി സന്തോഷ് അധ്യക്ഷത വഹിച്ചു. ചികിത്സാസഹായ കമ്മിറ്റി കൺവീനർ മനോജ് പെരിയങ്ങാനം ക്ഷേത്രം പ്രസിഡണ്ട് സത്യൻ കെ യിൽ നിന്നും നന്മ പുരുഷ സ്വയം സഹായ സഹായ സംഘത്തിൻ്റെ സഹായം സന്തോഷ് ഒറവങ്കരയിൽനിന്നും സഹായധനം ഏറ്റുവാങ്ങി.ക്ഷേത്രം രക്ഷാധികാരികളായ ഇ തമ്പാൻ നായർ,സി കെ ബാലചന്ദ്രൻ ,ടിവി കുഞ്ഞുണ്ടൻ,തുടങ്ങിയവർ പങ്കെടുത്തു.
No comments