ഗുരുതര രോഗം ബാധിച്ച വിജയനു വേണ്ടി കൈകോർക്കാം ...
ചായ്യോത്ത് :നാടിൻ്റെ രാഷ്ട്രീയ സാംസ്‌കാരിക കലാ കായിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ചായ്യോം ചേലക്കാട് സ്വദേശിയായ വിജയൻ. അദ്ദേഹത്തിൻ്റെ രണ്ട് കിഡ്‌നിയും അസുഖം ബാധിച്ച് ഇപ്പോൾ ഡയാലിസിസ് ചെയ്‌തു വരികയാണ്. നാട്ടിലെ ഏത് കാര്യത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടാകുന്ന വിജയനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് കിഡ്‌നി മാറ്റിവെക്കൽ അനിവാര്യമാണെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുകയാണ്.എന്നാൽ ഭാരിച്ച ചികിത്സാ ചെലവ് പെയിൻറിംഗ് തൊഴിലാളിയായ വിജയന്റെ ദരിദ്രകുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് . മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി മുമ്പ് ചായ്യോത്തുള്ള തോട് വൃത്തിയാക്കുന്നതിനിടെ എലിപ്പനി ബാധിച്ച വിജയൻ ചികിത്സ തേടിയിരുന്നു. അതിൻ്റെ അനന്തരഫലമായി ക്രിയാറ്റിൻ ലെവൽ വളരെയധികം കൂടിയതിൻ്റെ ഫലമായിട്ടാണ് അദ്ദേഹത്തിന്റെ രണ്ട് കിഡ്‌നികളും പ്രവർത്തനരഹിതമായത്. പരിശോധന നടപടികൾ പൂർത്തിയായതിനാൽ ഈ മാസം അവസാനത്തോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം നടത്തി കഴിഞ്ഞു ചികിത്സക്ക് ഇനിയും ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് കണക്കാക്കുന്നു അദ്ദേഹത്തിൻ്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനായി
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ (മുഖ്യ രക്ഷാധികാരി),
എൻ വി സുകുമാരൻ (ചെയർമാൻ), ടി വി രത്നാകരൻ (കൺവീനർ),
ബാബുരാജൻ (ടഷറൽ) എന്നിവർ ഭാരവാഹികളായി ജനകീയ ചികിത്സ കമ്മറ്റി രൂപീകരിച്ചു.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ എസ് ബി ഐ നീലേശ്വരം ടൗൺ ബ്രാഞ്ചിലെ
അക്കൗണ്ടിലെക്ക് അയക്കുക. നമ്പർ : 43394590125
IFSC CODE: SBIN0070675
No comments