ചെങ്കള ബേവിഞ്ചയിൽ നിയന്ത്രണം വിട്ട സിമന്റ് മിശ്രിതം കയറ്റിയ ലോറി മറിഞ്ഞു.. ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി
കാസർകോട് : ദേശീയ പാതയിൽ ചെങ്കള ബേവിഞ്ച സിറ്റിസൺ നഗറിൽ നിയന്ത്രണം വിട്ട സിമന്റ് മിശ്രിതം കയറ്റിയ ലോറി മറിഞ്ഞു.
വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി രക്ഷപ്പെടുത്തി. ഡ്രൈവർ തമിഴ്നാട് വിരുധാൻ നഗറിലെ സിദ്ദിഖ് അബുബക്കറിനെ (45) യാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്യ ലഹരിയിലായിരുന്ന ഇയാളുടെ പേരിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു 28 ടയറുകളുള്ള ടി എൻ 93 കെ4012 നമ്പർ ലോറി മറിഞ്ഞത്.ഉഡുപ്പിയിൽനിന്നുംകോഴിക്കോടേക്ക് സിമന്റ് മിശ്രിതം കൊണ്ടുപോകുകയായിരുന്നു ലോറി. വിദ്യാനഗർ പോലീസും കാസർകോട് അഗ്നി ശമനസേനയിലെസീനിയർ റെസ്ക്യൂ ഓഫീസർ സുകു, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അരുൺകുമാർ , പി സി മുഹമ്മദ് സിറാജുദ്ദീൻ, അതുൽ രവി , ഇ പ്രസീത്, വി കെ ഷൈജു ,വി രാജു , എൻ പി രാഗേഷ്, പി ശ്രീജിത്ത്എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
No comments