കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം മെഡിക്കൽ ഓഫീസറെ നിയമിക്കുക ; ബി ജെ പി നടത്തിയ ധർണ്ണ സമരം സംസ്ഥാന സമിതി അംഗം എ വേലായുധൻ ഉത്ഘാടനം ചെയ്തു
പരപ്പ : കുടുംബാരോഗ്യ കേന്ദ്രത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റി കിനാനൂർ - കരിന്തളം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ സമരം നടത്തി.
സംസ്ഥാനത്ത് ആകെ പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോൾ ആരോഗ്യമന്ത്രി കെ മുരളീധരനെ കാണാനില്ല എന്ന് ബിജെപി സംസ്ഥാന സമിതി അംഗം എ വേലായുധൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രമോദ് വർണ്ണം അധ്യക്ഷത വഹിച്ചു. ആശംസ അറിയിച്ചുകൊണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് മാരായ വി സി പത്മനാഭൻ,മധു വട്ടിപ്പുന്ന ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ രാജഗോപാൽ,ചന്ദ്രൻ പൈക്ക,എസ് കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദ് കുമാർ തലയടുക്കം സ്വാഗതവും സുഗതൻ വരഞ്ഞൂർ നന്ദിയും പറഞ്ഞു.
No comments