Breaking News

ചെറുവത്തൂരില്‍ മലഞ്ചരക്ക് കടയില്‍ തീപ്പിടുത്തം...


ചെറുവത്തൂര്‍ -കയ്യൂര്‍ റോഡിന് സമീപത്തെ ഐ.ബി ട്രേഡേഴ്‌സ് മലഞ്ചരക്ക് കടയിലെ കൊപ്ര ശേഖരത്തിനാണ് വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി അരമണിക്കൂറിനകം തീ പൂര്‍ണ്ണമായും അണച്ചു. സമീപത്തെ മറ്റ് കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടയാനായതോടെ വന്‍ ദുരന്തം ഒഴിവായി. മെട്ടമ്മലിലെ എം.ഇ അബൂബക്കറിന്റെ ഉ്ടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്‍, ഉദ്യോഗസ്ഥരായ സി.പ്രസാദ്, ഷിജോയ്, ജിത്തു, അക്ഷയ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.


No comments