Breaking News

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. വയനാട് സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടിച്ചെടുത്തു.
പാരച്യൂട്ട് വെളിച്ചെണ്ണയുടെ ചെറിയ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
നിലവിൽ ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments