ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു
മാവുങ്കാൽ: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. നെല്ലിത്തറ മണ്ണടയിലെ വി.കാർത്യായനി (57) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. വീട്ടിൽ
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് കാർത്യായനിയെ ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വി മുത്തുവിന്റെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: നാരായണൻ. മക്കൾ: മഹേഷ്, അശോകൻ, മണിക്കുട്ടൻ (മൂവരും ഗൾഫ്), അനീഷ്. മരുമക്കൾ: ദീക്ഷ, ചിപ്പി, സ്വാതി. സഹോദരങ്ങൾ: പുഷ്പ, ബാലകൃഷ്ണൻ, ശോഭ, ഭാസ്കരൻ, വത്സല.
No comments