വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പമുണ്ട് ഞങ്ങൾ; ഓൾഡ് ഏജ് ഹോമിലേക്ക് മെഡിക്കൽ ബെഡ് ഷീറ്റുകൾ കൈമാറി
ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒപ്പമുണ്ട് ഞങ്ങൾ" പദ്ധതിയുടെ ഭാഗമായി കണ്ണിവയലിലെ ലിസ്യുഭവൻ ഓൾഡ് ഏജ് ഹോമിലേക്ക് 50-ഓളം മെഡിക്കൽ ബെഡ് ഷീറ്റുകൾ കൈമാറി.
വിതരണോദ്ഘാടനം തോമാപുരം കെസിവൈഎം ശാഖ പ്രസിഡന്റ് നിതിൻ കിഴക്കേകൊഴുവനാൽ നിർവഹിച്ചു. വോയ്സ് ഓഫ് ചിറ്റാരിക്കാൽ ഗ്രൂപ്പ് അഡ്മിൻ റോഷൻ എഴുത്തുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഗ്രൂപ്പ് അഡ്മിൻമാരായ മനോജൻ രവി, ഷിജിത്ത് കുഴുവേലിൽ, ഡയസ് വലിയപ്പറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമൂഹത്തിലെ അശരണരും പ്രായമായവരുമായ ആളുകൾക്ക് കരുതലും പിന്തുണയും നൽകുകയെന്ന ലക്ഷ്യത്തോടെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
No comments