നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെ കള്ളാർ കൊട്ടോടി സ്വദേശിയായ യുവാവിനെ കുവൈറ്റിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് : നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെ കള്ളാർ കൊട്ടോടി സ്വദേശിയായ യുവാവിനെ കുവൈറ്റിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിലെ അനന്തകൃഷ്ണനെ 29 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വിവരം. ഒരുവർഷമായി കുവൈറ്റിലെ പച്ചക്കറി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. അച്ഛൻ: കെ. ചന്ദ്രൻ. അമ്മ: എ. ഗംഗ. സഹോദരൻ: അജയ് കൃഷ്ണൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
No comments