Breaking News

വർഗീയ ശക്തികളെ ചെറുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധം : പി.കെ. ഫൈസൽ കോൺഗ്രസ് പനത്തടി മണ്ഡലം പ്രവർത്തക കൺവെൻഷനും പുതിയ മണ്ഡലം ഭാരവാഹികളുടെ ചുമതലയേറ്റെടുക്കൽ ചടങ്ങും നടന്നു


ബളാംതോട്: നീറ്റ് പരീക്ഷ അട്ടിമറിക്കുകയും ഉന്നത വിദ്യാഭ്യാസ രംഗം പാടെ തകർക്കുകയും ചെയ്ത മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന് മുമ്പിൽ അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. ഇന്ത്യയെ തകർക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് പനത്തടി മണ്ഡലം പ്രവർത്തക കൺവെൻഷനും പുതിയ മണ്ഡലം ഭാരവാഹികളുടെ ചുമതലയേറ്റെടുക്കൽ ചടങ്ങും ബളാംതോട് മിൽമ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ട്രഷറർ ഡോ. കെ.വി. ശശിധരൻ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലംപുഴ, കെ.ജെ. ജെയിംസ്, എ.കെ. ദിവാകരൻ, മധുസൂദനൻ റാണിപുരം, എൻ. വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.


No comments