Breaking News

ലഹരിമരുന്ന് കൈവശം വെച്ച കേസിൽ പ്രതിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി...


കാസർകോട് : ലഹരിമരുന്ന് കൈവശം വെച്ച കേസിൽ പ്രതിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. ചെർക്കള മുട്ടത്തൊടിയിലെ പി.എ അപ്പാർട്ട് മെന്റിൽ താമസിക്കുന്ന സി.അബ്ദുള്ളയെയാണ് (41) കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം കഠിന തടവി നും 25,000 രൂപ പിഴ ഒടുക്കുന്നതി നുമാണ് വിധി. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആർ.വി നായക റാവുവാണ് വിധി പ്രസ്താവിച്ചത്.

2020 സെപ്റ്റംബർ 26ന് രാത്രി 11.03 ഓടെ ചെർക്കളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുള്ളയെ സംശയകരമായ സാ ഹചര്യത്തിൽ കണ്ടെത്തിയതിനെതുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടു ക്കുകയായിരുന്നു.

വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായി രുന്ന വിഷ്ണു പ്രസാദാണ് സംഭവസ്ഥലത്ത് വെച്ച് പ്രതി യെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്. വിദ്യാനഗർ പി.എ സ്. ക്രൈം നമ്പർ 674/2020, എൻ.ഡി.പി.എസ്. ആക്ട് സെ ക്ഷൻ 22(ബി) പ്രകാരമാണ് കേസ് ചാർജ് ചെയ്തത് (എസ്.സി. 507/20). അന്നത്തെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ വി.കെ.വി ജയനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപ ത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോ സീക്യൂട്ടർ വേണുഗോപാലൻ പി. ഹാജരായി.

No comments