Breaking News

എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസായും ലൗറ്റാരോ മാർട്ടിനസും നേടിയ ഇരട്ട ഗോളിലൂടെ അർജന്റീന ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിൽ


കാൻസസ് സിറ്റി:എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസായും ലൗറ്റാരോ മാർട്ടിനസും നേടിയ ഇരട്ട ഗോളിലൂടെ  അർജന്റീന ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിൽ. ( 3-1).സെമി ഉറപ്പിക്കാൻ അർജന്റീനയ്ക്ക് ഒട്ടും സമയമില്ലാത്ത പോലെയാണ്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ പത്താം മിനിറ്റിൽ തന്നെ ഗോൾ നേടി മെസ്സിയും സംഘവും ലീഡ് നേടി. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതിന് തൊട്ടുമുൻപ് അലിസ്റ്ററുടെ ഒരു ഗോൾശ്രമം ലക്ഷ്യത്തിലെത്താതെ പോയിരുന്നു. ലിവർപൂൾ താരമായ അലിസ്റ്റർ ഈ ലോകകപ്പിൽ നേടി ആദ്യ ഗോളാണിത്."മത്സരത്തിന്റെ തുടക്കം മുതൽ അറ്റാക്കിങ് മോഡിലായിരുന്ന സ്വിറ്റ്സർലൻഡ്, ലീഡ് വഴങ്ങിയതോടെ ആക്രമണം കടുപ്പിച്ചു. കടുത്ത ടാക്കിളുകളുമായി സ്വിസ്‌പ്പട മുന്നേറിയെങ്കിലും അർജന്റീനയുടെ ശക്തമായി പ്രതിരോധവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മിന്നും ഫോമും അവരുടെ ലക്ഷ്യത്തിൽനിന്ന് അകറ്റിനിർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സ്വിറ്റ്സർലൻഡിന് ഒരു ഫ്രീകിക്ക് അനുവദിച്ചെങ്കിലും അതു മുതലാക്കാൻ അവർക്കായില്ല. അർജന്റീനയുടെ ലിയാൻഡ്രോ പരെഡെസിന്റെ ഫൗളിനെ തുടർന്നാണ് സ്വിറ്റ്സർലൻഡിന് ഫ്രീ കിക്ക് അനുവദിച്ചത്. റെമോ ഫ്രൂളർ ഫ്രീ കിക്കിൽനിന്നു പെനൽറ്റി ബോക്സിലേക്ക് ഒരു ക്രോസ് നൽകിയെങ്കിലും, അത് ലക്ഷ്യം തെറ്റി കളിസ്ഥളത്തിന് പുറത്തേക്ക് പോകുകയായിരുന്നു.കളി അവസാനിക്കുമ്പോൾ I - I എന്ന ഗോൾ നിലയിൽ ടീമുകളും സമനിലയിൽ ആയിരുന്നു.എക്സ്ട്രാ ടൈമിലാണ് ചാട്ടുളി പോലെ രണ്ടു ഗോളുകളും അർജൻറീന നേടിയത്.

No comments