Breaking News

മാതാപിതാക്കൾ ക്ഷേത്ര ദർശനത്തിനും മക്കൾ കോളേജിലും സ്കൂളിലും പോയ സമയത്ത് വീട്ടിൽ നിന്നു 110 ഗ്രാം സ്വർണ്ണവും 20,000 രൂപയും കവർച്ച പോയതായി പരാതി


കാസർകോട്: മാതാപിതാക്കൾ ക്ഷേത്ര ദർശനത്തിനും മക്കൾ കോളേജിലും സ്കൂളിലും പോയ സമയത്ത് വീട്ടിൽ നിന്നു 110 ഗ്രാം സ്വർണ്ണവും 20,000 രൂപയും കവർച്ച പോയതായി പരാതി. പൈവളിഗെ, കുരുടപ്പദവിലെ സുബ്രായ സായയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 2026 മാർച്ച് 9നും 23നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരനും ഭാര്യയും കർണ്ണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാഗ പൂജയ്ക്കായി പോയതായിരുന്നു. ഈ സമയത്ത് മക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

 മൂത്ത മകൻ കോളേജിലേയ്ക്കും ഇളയ കുട്ടികൾ പൈവളിഗെ സ്കൂളിലേയ്ക്കും പോയതായിരുന്നു. ഈ സമയത്ത് വീട്ടിനു സമീപത്താണ് താക്കോൽ സൂക്ഷിച്ചിരുന്നത്. പ്രസ്തുത സ്ഥലത്തു നിന്നു താക്കോൽ കൈക്കലാക്കിയ മോഷ്ടാവ് വീട് തുറന്നു അകത്തു കയറി ഡയമണ്ട് നെക്ലേസ്, വള, കമ്മൽ, മോതിരം, മാല തുടങ്ങിയ ആഭരണങ്ങളും 20,000രൂപയും കൈക്കലാക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു. മോഷണത്തിനു പിന്നിൽ നാട്ടുകാരനായ കാർത്തിക് എന്ന ആളെ സംശയിക്കുന്നതായും പരാതിയിൽ പറഞ്ഞു.

No comments