മഹിളാ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കൺവെൻഷൻ കോയിത്തട്ട കരിമ്പിൽ കുഞ്ഞമ്പു സ്മാരക മന്ദിരത്തിൽ കെ വി ഭാസ്ക്കരൻ ഹാളിൽ വെച്ച് നടന്നു
കരിന്തളം : മഹിളാ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കൺവെൻഷൻ കോയിത്തട്ട കരിമ്പിൽ കുഞ്ഞമ്പു സ്മാരക മന്ദിരത്തിൽ കെ വി ഭാസ്ക്കരൻ ഹാളിൽ വെച്ച് നടന്നു. യു ഡി എഫ് സർക്കാറിൻ്റെ അഭിമാന നേട്ടമായ പ്രിയദർശിനി സൗജന്യയാത്ര കേരളത്തിലെ സഹോദരിമാർക്ക് കിട്ടിയ അനുഗ്രഹമാണന്ന് യോഗം ഉദ്ദ്ഘാടനo ചെയ്തു കൊണ്ട് ഡിസിസി വൈസ് പ്രസിഡൻ്റ് ബിപി പ്രദീപ് കുമാർ പറഞ്ഞു. കോൺഗ്രസ് ഈ രാജ്യത്തെ സാധാരണ കാരൻ്റെ പുരോഗതിക്ക് വേണ്ടി അടിസ്ഥാന ജനവിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടി കൊണ്ട് വന്ന മഹാത്‌മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി ജെ പി സർക്കാർ സ്ത്രീകളെ കണ്ണീരിലാഴ്ത്തിയിരുക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. സാധാരണ കാരൻ്റെ കാർഷിക കടങ്ങൾ എഴുതി തള്ളി കൃഷികാരെയും കർഷകരെയും ചേർത്ത് പിടിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്നും അതാണ് കേരളത്തിൽ മികച്ച വിജയം യുഡിഎഫിന് ജനങ്ങൾ സമ്മാനിക്കാൻ കാരണമായിട്ടുള്ളതെന്നും സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മഹിളാ കോൺഗ്രസ് സജ്ജമാകണമെന്നും കൺവെൻഷൻ വിലയിരുത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഗീതാ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്യാമള സി, ജില്ലാ സെക്രട്ടറി അനിതാ രാമകൃഷ്ണൻ, ക്ലാരമ്മ സെമ്പസ്റ്റ്യൻ കെ പി ചിത്രലേഖ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കുഞ്ഞിരാമൻ മാസ്റ്റർ, യു.വി. അബ്ദുൽ റഹ്മാൻ,മണ്ഡലം വൈസ് പ്രസിഡൻ്റ് അജയൻ വേളൂർ, പഞ്ചായത്ത് മെമ്പർമാരായ നൗഷാദ് കാളിയാനം, ഓമന പരപ്പ , മണ്ഡലം ഭാരവാഹികളായ മേരികുട്ടിമാത്യ,ശോഭന പരപ്പ ,ശ്യാമള കുവാറ്റി , ബാലഗോപാലൻകാളിയാനം എന്നിവർ സംസാരിച്ചു. മണ്ഡലം മഹിളാ കോൺഗ്രസ് സെക്രട്ടറി സിന്ധു വിജയകുമാർ സ്വാഗതം പറഞ്ഞു.
No comments