Breaking News

കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർമാരിൽ ഒരാളായ പനത്തടിയിലെ എങ്കപ്പൂ നായക് (107) അന്തരിച്ചു


പനത്തടി : കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർമാരിൽ ഒരാളായ പനത്തടിയിലെ എങ്കപ്പൂ നായക് (107) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളാൽ വിശ്രമത്തിലായിരുന്നു.

ജനാധിപത്യ പ്രക്രിയയിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 'വീട്ടിൽ വോട്ട്' (ഹോം വോട്ടിങ്) സംവിധാനം പ്രയോജനപ്പെടുത്തി ഈ പ്രായത്തിലും തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. ജില്ലാ കളക്ടർ അദ്ദേഹത്തെ  ആദരിച്ചിരുന്നു.

ഭാര്യ : പരേതയായ അക്കു ഭായി. മക്കൾ : തിമ്മുനായ്ക്,  ഗോവിന്ദൻ (പരേതൻ ), സുന്ദരൻ, അപ്പയ്യൻ, രാധാമണി, സരോജിനി, കേശവൻ (റിട്ട. ലേബർ ഓഫീസർ), ബാലകൃഷ്ണൻ കെ (റിട്ട.പഞ്ചായത്ത് സെക്രട്ടറി ), കുമാരി, ശ്രീധരൻ. 

 മരുമക്കൾ : ചോമ്മണ്ണൻ നായ്ക്, കേശവൻ, കേശവൻ കടമല, മീനാക്ഷി, ദേവകി, ശാരദ, പത്മാവതി, ഗീതാലക്ഷ്മി, മമ്മത, ജ്യോതി.

സംസ്കാരം  രാവിലെ 11 മണിക്ക് കോയത്തടുക്കം വീട്ടുവളപ്പിൽ.


No comments