Breaking News

മീൻപിടിത്തത്തിനിടെ വലയിൽ കുരുങ്ങിയ കടലാമയ്ക്ക് മത്സ്യത്തൊഴിലാളികൾ രക്ഷകരായി


നീലേശ്വരം : മീൻപിടിത്തത്തിനിടെ വലയിൽ കുരുങ്ങിയ കടലാമയ്ക്ക് മത്സ്യത്തൊഴിലാളികൾ രക്ഷകരായി. നീലേശ്വരത്ത് നിന്ന് ട്വന്റി ട്വന്റി എന്ന ഫൈബർ വള്ളത്തിൽ കടലിൽ പോയവരാണ് ആമ വലയിൽപ്പെട്ടത് കണ്ടത്.

തൈക്കടപ്പുറത്തെ തൊഴിലാളികളായ ഡ്രൈവർ പ്രതീഷ്, രാകേഷ്, മനോജ്, അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ വല മുറിച്ചു മാറ്റി ആമയെ കടലിൽ വിട്ടു.


No comments