Breaking News

ഗോത്ര വർദ്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെന്നടുക്കത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അനു പി. വി പരിപാടി ഉത്ഘാടനം ചെയ്തു


ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർഗോഡ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹോസ്ദുർഗ്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, സി ഡി എസ് ചെന്നടുക്കം സായുക്തഭിമുഖ്യത്തിൽ ഗോത്ര വർദ്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. വാർഡ് മെമ്പർ പ്രകാശൻ കെ യുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ ചെന്നടുക്കം ഊരു മൂപ്പൻ മധു സ്വാഗതം പറയുകയും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  അനു പി. വി. പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു.  നിയമ സേവന അതോറിറ്റിയുടെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും  സുകേഷ് കെ (സെക്രട്ടറി, TLSC കാസർഗോഡ് )സംസാരിക്കുകയും തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ അയിഷത്ത് സംഷ (വുമൺ സിവിൽ എക്‌സൈസ് ഓഫീസർ )കൈകാര്യം ചെയ്യുകയും ചെയ്തു. അനിത കുമാരി ഇ ആർ (PLV ) പ്രോഗ്രാം കോർഡിനേറ്റ് ചെയ്യുകയും സി ഡി എസ് സെക്രട്ടറി ചെന്നടുക്കം സരസ്വതി നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. മുതിർന്നവരും കുട്ടികളും അടക്കം 68പേർ പരിപാടിയിൽ പങ്കെടുക്കുകയും ക്ലാസിനു ശേഷം സംശയ നിവാരണം നടത്തുകയും ചെയ്തു.

No comments