"കുടിശ്ശികയായുള്ള സാമാശ്വാസം അനുവദിക്കണം മെഡിസെപ്പ് അപാകതകൾ പരിഹരിക്കണം " കെ എസ് എസ് പി എ കള്ളാർ - പനത്തടി മണ്ഡലം രാജപുരത്ത് വരവേൽപ്പ് സമ്മേളനം നടത്തി
ക്ഷമാശ്വാസ കുടിശ്ശിക അനുവദിക്കണം. കുടിശ്ശികയായുള്ള സാമാശ്വാസം അനുവദിക്കണമെന്നും മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും കെ എസ് എസ് പി എ കള്ളാർ - പനത്തടി മണ്ഡലം, രാജപുരം വ്യാപാര ഭവനിൽ വെച്ച് നടത്തിയ വരവേൽപ്പ് സമ്മേളനത്തിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു. വരവേൽപ്പ് സമ്മേളനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ രജിത ഉദ്ഘാടനം ചെയ്തു. പുതിയതായി അംഗത്വം എടുത്ത 11 അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ യവുജിൻ മുഖ്യപ്രഭാഷണം നടത്തി. കളളാർ മണ്ഡലം പ്രസിഡണ്ട് ഒ.സി. ജെയിംസ് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.യു. തോമസ്, നിയോജക മണ്ഡലം പ്രസിഡണ്ട് വി കെ ബാലകൃഷ്ണൻ, സെക്രട്ടറി സി വി ശ്രീധരൻ, ടി പി പ്രസന്നൻ , പി ടി മേരി, ഇ.രാമചന്ദ്രൻ , ഷാജി ഫിലിപ്പ്, ജോസ് എം.എ, ബേബി ജോസഫ്, എം.ജി.വേണുഗോപാലൻ,അബ്രഹാം ഒ.എ, സജി എം എ എന്നിവർ സംസാരിച്ചു.
അംഗങ്ങളുടെ മക്കളായ എം ബി ബി എസ് നേടിയ ഡോക്ടർ ടിനു ടോമി, ഡോക്ടർ സെബിൻ തോമസ് ,കാവ്യമഞ്‌ജരി കവിത പുരസ്കാരം നേടിയ ശ്രീമതി ആലീസ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
No comments