അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളേരിയയിലെ പ്ലസ് ടു വിദ്യാർഥിനി മരണപ്പെട്ടു
മുള്ളേരിയ :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ദീക്ഷ (17) ആണ് മരിച്ചത്.
ചെക്കള, ഇന്ദിര നഗറിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മുള്ളേരിയ വിവേകാനന്ദ നഗർ സ്വദേശിയും, സ്കൂളിലെ പാചക തൊഴിലാളിയുമായ ബി. കൃഷ്ണന്റെയും രാധാമണിയുടെയും മകളാണ് ദീക്ഷ.
മുള്ളേരിയ സ്കൂളിലെ എട്ടാം തരം വിദ്യാർഥി ദീപക് ഏക സഹോദരനാണ്.
അപകടം നടന്നത് ജൂൺ 23-ന് വൈകുന്നേരം നാല് മണി കഴിഞ്ഞ്, മുള്ളേരിയ - ബദിയഡുക്ക റോഡിൽ ഗജാനന സ്കൂളിന് സമീപത്ത് വെച്ചായിരുന്നു
അയൽവാസിയായ ശ്രിയാൻ (4) എന്ന കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടി ദീക്ഷ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് അമിത വേഗതയിലെത്തിയ കാർ ഇരുവരേയും ഇടിച്ച് തെറിപ്പിച്ചത്.
അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരൻ ശ്രിയാൻ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
No comments