Breaking News

അതിശക്തമായ കാലവർഷത്തെത്തുടർന്നു കീഴൂരിൽ വീടു തകർന്നു


കാസർകോട് : അതിശക്തമായ കാലവർഷത്തെത്തുടർന്നു കീഴൂരിൽ വീടു തകർന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന കിടപ്പുരോഗി ഉൾപ്പെടെ അഞ്ചു പേർ തലനാരിഴക്കു രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടമെന്നു പറയുന്നു. ഉറക്കത്തിനിടയിൽ വീടിന്റെ മേൽക്കൂര തകർന്നു വീഴുന്നതിന്റെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞു അധികൃതർ സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ മാറ്റി പാർപ്പിക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. കീഴൂർ കടപ്പുറത്തെ സുബ്രഹ്മണ്യ മഠത്തിനു പിന്നിലെ ഓടിട്ട വീടാണ് തകർന്നത്. വീട്ടുടമ കുഞ്ഞികൃഷ്ണൻ, ഭാര്യ ശാരിക, കിടപ്പുരോഗിയായ സഹോദരൻ ഷാജി, കുട്ടികളായ സച്ചു, കിച്ചു എന്നിവരാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്.

No comments