Breaking News

ജില്ലാ ജയിലിലേയ്ക്ക് മടക്കി കൊണ്ടു പോകുന്നതിനിടയിൽ റിമാന്റ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പരാതി


കാസർകോട് : അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച് ജയിലിലേയ്ക്ക് മടക്കി കൊണ്ടു പോകുന്നതിനിടയിൽ റിമാന്റ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പരാതി. ഹൊസ്ദുർഗ്ഗ് ജില്ലാ ജയിൽ ഇൻ ചാർജ്ജ് സൂപ്രണ്ട് എ ആർ സന്തോഷിന്റെ പരാതിയിൽ റിമാന്റ് പ്രതിയായ ഉബൈദുള്ള ഇജാസിനെതിരെ ഹൊസ്ദുർഗ്ഗ് പൊലീസ്
കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.
അസുഖത്തെ തുടർന്ന് പ്രതിയെ ജില്ലാ ആശുപ്രതിയിൽ എത്തിച്ച് ചികിത്സ നൽകി ജയിൽ വാഹനത്തിൽ മടക്കിക്കൊണ്ടുപോകുന്നതിനിടയിലായിരുന്നു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. വാഹനത്തിന്റെ ഡോർ തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടുകയത്.

No comments