Breaking News

കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ബൃഹ്മകലശമഹോത്സവം ; സംഘാടക സമിതി ഓഫീസ് ഉത്ഘാടനവും ലോഗോ പ്രകാശന കർമ്മവും നടന്നു


കാലിച്ചാനടുക്കം ശാസ്താംപാറ  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ 2027 ഏപ്രിൽ മാസം 13 മുതൽ 18 ാം തീയതി വരെ ബൃഹ്മകലശമഹോത്സവം നടക്കുകയാണ് ഇതിൻ്റെ മുന്നോടിയായുള്ള ലക്ഷം ദീപ സമർപ്പണത്തിൻ്റെ ആദ്യ കൂപ്പൺ വിതരണ ഉത്‌ഘാടനവും സംഘടക സമിതി ഓഫീസ് ഉത്ഘാടനവും ലോഗോ പ്രകാശന കർമ്മവും ക്ഷേത്ര തിരുമുറ്റത്ത് വെച്ച് ഇന്ന് നടത്തപ്പെട്ടു .യോഗത്തിൽ സംഘടക സമിതി ജനറൽ കൺവീനർ തുളസിദാസ് സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ  കരിമ്പിൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുകൃഷ്ണൻ യോഗം ഉത്ഘാടനം ചെയ്തു .ആദ്യ കൂപ്പൺ വിതരണോത്ഘടനം ക്ഷേത്രം മുൻ മേൽശന്തി ബൃഹ്മ്ശ്രീ ശങ്കരൻനമ്പൂതിരി എണ്ണപ്പാറ വനിത ബേങ്ക് സെക്രട്ടറി അതിത എ പി ക്ക്നല്കി  സംഘാടകസമീതി ഓഫീസ് ഉത്ഘാടനം കോടോംബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ ടി .വി നിർവ്വഹിച്ചു. ലോഗോ പ്രകാശനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ  ഭൂപേഷ് നിർവ്വഹിച്ചു ക്ഷേത്രം മേൽശാന്തി വിശ്വൻ പെരിഗമന 11ാം വാർഡ് മെമ്പർ ടി പി ഫാറൂക് സി പി എം   ക്ഷേത്രം ഗുരുസ്വാമി നാരായണൻ ലോക്കൽ സെക്രട്ടറി അനീഷ്കുമാർ ബി ജെ പി  പ്രതിനിധി ശശീധര൯ കരിച്ചേരി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡങ് ബേബി എംജെ ക്ഷേത്രം മാതൃസമിതി സെക്രട്ടറി ഭക്ഷായിണി നവീകരണകമിറ്റി മാതൃസമിതി പ്രസിഡന്റ്  ഷീജ എന്നീവർ ആശംസപ്രസംഗം നടത്തി സംഘാടകസമിതി വൈ ചെയർമാൻ രാജേന്ദ്രൻ നന്ദി പറഞ്ഞു

No comments