Breaking News

കാലിച്ചാനടുക്കത്ത് ഗ്യാലക്സി തിയേറ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉൽഘാടനം ചെയ്തു


കാലിച്ചാനടുക്കം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ചിറ്റാരിക്കാൽ ബി ആർ സി നിർമ്മിച്ച ഗ്യാലക്സി  തിയേറ്ററിന്റെ പ്രവർത്തനം കാലിച്ചാനടുക്കം ഗവ:ഹൈസ്ക്കുളിൽ ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉൽ ഘാടനം ചെയ്തു . പരപ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു അധ്യക്ഷയായി എസ് എസ് എൽ സി.സി.എം. കിഡ് സ്കോളർഷിപ്പ് എൻ എം 'എം എസ് വിജയി കൾക്കുള്ള അനുമോദനവും നടന്നു. ചിറ്റാരിക്കാൽ ബിപിസി ഷൈജു ബിരിക്കുളം പദ്ധതി വിശദികരിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ റീന തോമസ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. ദീപ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ പഞ്ചായത്തംഗം ടി.പി. ഫാറൂഖ് . ആസ്പിരേഷൻ ഫെലോ വി. അനഘ.കെ.അജിത, ബി ഡി ഒ കെ.സുനിൽ കുമാർ കെ , പുഷ്പാകരൻ പി .എന്നിവർ സംസാരിച്ചു ഹെഡ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും പി ടി എ പ്രസിഡണ്ട് രമ്യ ഗിരിഷ് നന്ദിയും പറഞ്ഞു.

No comments