ശുചിത്വ മിഷൻ കള്ളാർ ഗ്രാമ പഞ്ചായത്ത് ഹരിത വിദ്യാലയ ക്യാംപെയിൻ എച്ച്എഫ് എച്ച് എസ് രാജപുരം സ്‌കൂളിൽ തുടക്കമായി
കള്ളാർ : ശുചിത്വ മിഷൻ തദ്ദേശസ്വയംഭരണ വകുപ്പ് വിദ്യാഭ്യാസവകുപ്പ് സഹകരണത്തോ പഞ്ചായത്തുകളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയ ങ്ങളിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിൻ കള്ളാർ പഞ്ചായത്തിൽ ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം തുടക്കമായി. വിദ്യാർ ത്ഥികളിൽ ശുചിത്വ ബോധവും മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യവും തിരിച്ചറിയുന്നതിനും പരിസ്ഥിതി പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ കള്ളാർ ഗ്രാമ പഞ്ചായ ത്ത് പ്രസിഡണ്ട് കെ രജിത ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമൺ അധ്യക്ഷം വഹിച്ചു. സ്‌കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറ ശുചിത്വ സന്ദേശം നൽകി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേർസൻ ശ്രീവിദ്യ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വികസന സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേർസൻ പി.ഗീത, ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർമാൻ പി എൽ റോയ്, പഞ്ചായത്ത്മെമ്പർ രേഖ സി ആശംസകൾ നേർന്നു. ജില്ലാ ശുചിത്വ മിഷൻ ആർ.പി സി.പി വി വിനോദ് കുമാർ വിഷയാവതരണം നടത്തി സ്വാപ്പ് ഷോപ്പ് പ്രവർത്തന ങ്ങൾ വിശദീ കരിച്ചു . ഹെൽ ത്ത് ഇൻസ്പെക്ടർ ഷീല എം. കെ ശുചിത്വ ക്ലാസ്സ് നടത്തി. തുടർന്ന് ഹരിത കർമ്മസേന കൺസോഷ്യം പ്രസിഡണ്ട് വിമല കൃഷ്ണൻ. ഹരിത കർമ്മസേന സെക്രട്ടറി ഉഷ കെ, ഹരിത കർമ്മ സേനാംഗങ്ങളായ എം സ്വപ്ന സി പുഷ്പ പ്രസൂൺ പി ഷെറിൻ ജോൺസൺ എന്നിവരുമായി കുട്ടി കൾ അഭി മുഖം നടത്തി ഹരിതകർമ്മാംഗങ്ങൾ ചെയ്യുന്ന സേവനപ്രവർത്തന ങ്ങൾ, ശുചിത്വ മിഷൻപ്രവർത്തനങ്ങൾ പഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വപദ്ധതികൾ എന്നിവ യെല്ലാം സംവാദത്തിലൂടെ കുട്ടികൾ മനസ്സിലാക്കി
ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും ഇക്കോ ശുചിത്വ ക്ലബ്ബ് നോഡൽ ഓഫീസർ ജിഷ ജോസ് നന്ദിയും പറഞ്ഞു.
No comments