വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജുകളിലും അപ്പാർട്ട്മെന്റിലും എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജുകളിലും അപ്പാർട്ട്മെന്റിലും എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പയ്യന്നൂർ എട്ടിക്കുളത്തെ എം പി റാഷിദിനെയാണ് (28) കണ്ണു ർ ടൗൺ പോലീസ് ഇൻസ്പെ ക്ടർ എസ് ബി ഥും സംഘവും അറസ്റ്റു ചെയ്തത്. 2024 സെപ്തംബർ മുതൽ കണ്ണൂരിലെ വിവിധ ലോഡ് ജുകളിലും എറണാകുളത്തെ അപ്പാർട്ട്മെന്റിലും എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി.
വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ റാഷിദ് ഒളിവിൽ പോവുകയായിരുന്നു.
No comments