Breaking News

കള്ളാർ ടൗണിലെ ഫർണിച്ചർ ഷോപ്പിന് തീയിട്ടു; 10 ലക്ഷം രൂപയുടെ നാശനഷ്ടം, രണ്ടുപേർക്കെതിരെ കേസ്


കള്ളാർ : കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിന് തീയിട്ട സംഭവത്തിൽ രാജപുരം പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 

കള്ളാർ ഒക്ലാവ് സ്വദേശിയായ സിദ്ദിഖ് കുഞ്ഞഹമ്മദ് പി.എച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സിദ്ദിഖിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷോപ്പിനാണ് തീയിട്ടത്. ഈ സംഭവത്തിൽ ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി എഫ്.ഐ.ആറിൽ  വ്യക്തമാക്കുന്നു.

മൂന്നാം മൈൽ സ്വദേശി അബൂ എന്ന അബൂബക്കർ മുഹമ്മദ്, ഷാലോം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിക്ക് പരാതിക്കാരന്റെ പിതാവിനോടുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ കാരണമെന്നാണ് സൂചന.


No comments