Breaking News

കണ്ണൂർ സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷ: ആദ്യ മൂന്ന് സ്ഥാനങ്ങളും നെഹ്റു കോളേജിന്


നീലേശ്വരം : കണ്ണൂർ സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾക്ക്. എം പി അബ്ദുൾ ഷഹീദ് ഒന്നാം സ്ഥാനവും സി എച്ച് ഹൃദ്യ രണ്ടാം സ്ഥാനവും അർച്ചന മോഹൻ മൂന്നാം സ്ഥാനവും നേടി. വെള്ളിക്കോത്ത് സ്വദേശികളായ ബി ഹുസൈൻ, സി ഖദീജ എന്നിവരുടെ മകനാണ് അബ്ദുൾ ഷഹീദ്. ഉദുമ ബേവൂരി സ്വദേശികളായ സി എച്ച് ഹരിദാസ്, പി കെ രജനി എന്നിവരുടെ മകളാണ് ഹൃദ്യ. കരിവെള്ളൂർ സ്വദേശികളായ മോഹനൻ, വിനതകുമാരി എന്നിവരുടെ മകളാണ് അർച്ചന മോഹൻ, പ്രിൻസിപ്പൽ ഡോ. വി വി റീജ, ചരിത്ര വിഭാഗം മേധാവി ഡോ. നന്ദകുമാർ കോറോത്ത്, അധ്യാപകരായ സി പി രാജീവൻ, ഡോ. സി എച്ച് സറഫുന്നിസ, ഡോ. കെ ലിജി, ഡോ. എ എം അജേഷ്, എൽ കെ ശരണ്യ എന്നിവർ വിജയികളെ അനുമോദിച്ചു.

No comments