ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പരപ്പ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
പരപ്പ: ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾച്ചറൽ വെൽഫെയർ അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മറ്റിക്ക് കീഴിൽ പരപ്പ യൂണിറ്റ് തുടങ്ങി.പരപ്പയിൽ പുതുതായി തുടങ്ങുന്ന തിയറ്ററിന് സമീപത്ത് നടന്ന ചടങ്ങിൽ നിരവധി ലാലേട്ടൻ ആരാധകർ പങ്കെടുത്തു.സ്റ്റേറ്റ് കമ്മിറ്റി അംഗം ശശി കാഞ്ഞങ്ങാട് ഉത്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ മോഹനൻ സി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗം ബാബു ചാമകുഴി സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.
പുതിയ പതിനഞ്ച് അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
യൂണിറ്റ് ഭാരവാഹികളായി ബാബു ചാമകുഴി (പ്രസിഡൻറ്)
വിനു ക്ലായിക്കോട് (വൈസ് പ്രസി) ശ്രീകുമാർ (സെക്രട്ടറി)
ഹരി (ജോ: സെക്രട്ടറി)
കിഷോർ പരപ്പ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
No comments