Breaking News

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


കരിന്തളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങമ്മുടെ ഫണ്ട് വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മറ്റിയും ജനപ്രതിനിധികളും കോയിത്തട്ടയിൽ സ്ഥിതി ചെയ്യുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ഉൽഘാടനം ചെയ്തു. തങ്കച്ചൻ വടക്കെമുറി അധ്യക്ഷനായി. സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ , എൻ. പുഷ്പ്പരാജൻ, കെ. ലക്ഷ്മണൻ , പാറക്കോൽ രാജൻ , കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ , ഭാസ്ക്കരൻ  ടി.പി , ശാന്ത എം , വി.രതീഷ് , എം ശശിധരൻ , കെ.കുമാരൻ , ഏ .ആർ രാജു , വി.കെ.നാരായണൻ , കെ.ബാലചന്ദ്രർ സംസാരിച്ചു പഞ്ചായത്ത് എൽ ഡി എഫ് കൺവീനർ കയനി മോഹനൻ സ്വാഗതം പറഞ്ഞു. കാലിച്ചാമരം കേന്ദ്രീകരിച്ച് മാർച്ച് നടന്നു.

No comments