Breaking News

കുന്ദാപുരയിൽ യുവവ്യവസായി വെടിയേറ്റ്‌ മരിച്ചു


മംഗളൂരു : കാറിൽ സഞ്ചരിക്കുകയായിരുന്ന യുവവ്യവസായി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ കുന്ദാപുര ഹോളിക്രോസ് പള്ളിക്ക് മുന്നിലാണ് സംഭവം. ഒട്ടേറെ വ്യവസായ സംരംഭങ്ങളുള്ള ഐവാൻ റിച്ചാർഡ് മാസ്കരാനസ് (45) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിനൊപ്പം കാറിൽ യാത്രചെയ്യുമ്പോൾ അക്രമി പിസ്റ്റൾ ഉപയോഗിച്ച്

വെടിയുതിർക്കുകയായിരുന്നു. ഐവാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന യുവതി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉഡുപ്പി എസ്.പി. ഹരിറാം ശങ്കർ, അഡീഷണൽ എസ്.പി. സുധാകർ നായക് ഡിവൈ.എസ്.പി. എച്ച്.ഡി. കുൽക്കർണ്ണി എന്നിവർ സ്ഥലത്തെത്തി.

ഐവാനുമായി പണമിടപാട് നടത്തിയിരുന്ന ഡെറിക് എന്നയാളാണ് വെടിയുതിർത്തതെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ചെമ്മീൻ വിൽപ്പനയിലെ പണമിടപാടുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഡെറിക് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുലർച്ചെ ഐവാൻ ഹോളിക്രോസ് പള്ളിക്ക് മുന്നിൽ എത്തിയത്. കാറിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ഡെറിക്

വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുന്ദാപുര പോലീസ് കേസെടുത്തതായും പ്രതിയെ കണ്ടെത്താനായി മൂന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

No comments