വന്യജീവി ആക്രമണത്തിനെതിരെ ദേശീയ കൺവൻഷൻ
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വന്യജീവി ആക്രമണം മൂലം മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ജീവഹാനിയും കാർഷിക നഷ്ടങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദേശീയ തലത്തിലുള്ള സമരത്തിന് കളമൊരുക്കാൻ ജൂലായ് 23 ന് തിരുവനന്തപുരത്ത് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നു. കൺവൻഷനിൽ പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക ആദിവാസി സംഘടനകളിൽ പെട്ട നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന്
പ്രതീക്ഷിക്കുന്നു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും പ്രശ്‌ന പരിഹാരത്തിന് സഹായകരമായ വിധത്തിൽ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ വരുത്തേണ്ട ദേദഗതിനിർദ്ദേശങ്ങൾക്ക് രൂപം കൊടുക്കുകയുമാണ് കൺവൻഷൻ്റെ ലക്ഷ്യം.
വന്യജീവികൾക്കുമാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാകൃവുമായികഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ കാസർഗോഡു ജില്ലയിലെ വെള്ളരിക്കുണ്ടിലും പിന്നീട് ഈരാറ്റുപേട്ടയിലും തുടർന്ന കർഷക സ്വരാജ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പൂനയിൽ വച്ച് ദേശീയ കൺവൻഷൻ സംഘടിപ്പിച്ചിരുന്നു. അന്നവിടെ രൂപം കൊണ്ട ഫോറം ഓഫ് ഫാർമേഴ്സ് ആൻ്റ് ട്രൈബൽസ് ഓൺ വൈൽഡ് ആനിമൽ അറ്റാക്ക് എന്ന ദേശീയപ്രസ്ഥാനത്തിൻ്റെയും കർഷക സ്വരാജ് സത്യാഗ്രഹസമിതിയുടെയും ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്തെ ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്
വെള്ളരിക്കുണ്ടിലും ഈരാറ്റുപേട്ടയിലും നടന്ന കർഷകസ്വരാജ് സത്യാഗ്രഹമുന്നയിച്ച ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങളിൽ ഏറിയപങ്കും വനം വകുപ്പ് അടുത്തയിടെ പ്രഖ്യാപിച്ചിട്ടുള്ള നൂറു ദിന കർമ്മപരിപാടികളിലുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ ഫലപ്രദമായ നടപടികളുണ്ടാവാൻ 1972-ലെ നിയമത്തിൽ ഭേദഗതിക ളാവശ്യമാണെന്ന നിഗമനത്തോടെയാണ് ദേശീയ കൺവൻഷൻ സംഘടിപ്പിച്ചിട്ടുളളത് നിയമഭേദഗതിക്കായി പ്രശ്‌ന ബാധിത സംസ്ഥാനങ്ങളെല്ലാം യോജിച്ചു നീങ്ങേണ്ടതുണ്ട്. ആ നിലക്കുള്ള ചർച്ചകളും ദേശീയ തലത്തിലുള്ള കർമ്മപരിപാടികളുടെ ആസൂത്രണവും കൺവൻഷനിൽ നടക്കും.
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ആനിമേഷൻ സെൻ്ററിൽ 23 ന് രാവിലെ പത്തു മണിക്കാരംഭിക്കുന്ന കൺവൻഷൻ സംസ്ഥാന വൈദ്യുതി പരിസ്ഥിതിവകുപ്പു മന്ത്രി അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഗൂഡല്ലൂർ എം.എൽ എ. ദ്രാവിഡ മണി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ ഐ സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ബിനി മോൻ എന്നിവരും കർഷക നേതാക്കളായ ബോവയ്യ(കർണാടക) രാധാകൃഷ്ണൻ (തമിഴ്നാട്) സച്ചിൻ മഹാപാത്ര (ഒഡീഷ ) ജഗദീശ് കൂമാർ (രാജസ്ഥാൻ) തുടങ്ങിയവരും ആശംശകളർപ്പിക്കും. കെ.വി.ബിജു കൺവൻഷനിൽ ചർച്ച ചെയ്യാനുള്ള രേഖ അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ദേശീയ തലത്തിലുള്ള കർമ്മ പരിപാടികൾ പ്രഖ്യാപിക്കും.
വിവിധ കർഷക സംഘടനാനേതാക്കളായ പി.റ്റി. ജോൺ അഡ്വ. ജോൺ ജോസഫ് അഡ്വ ബിനോയി തോമസ് , അഡ്വ ജോർജുകുട്ടികടപ്ലാക്കൽ, അബ്ദുൾ റഹ്‌മാൻ ഇള ങ്ങോലി , റോജർ ഇടയോടി , പ്രെഫ ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവരാണ് കൺവൻഷൻ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
സണ്ണി പൈകട (കൺവീനർ, കർഷകസ്വരാജ് സത്യാഗ്രഹസമിതി)
No comments