Breaking News

കാരുണ്യ ബസ് യാത്ര നടത്തി


കാഞ്ഞങ്ങാട് :- പാറപ്പള്ളി ബസ് അപകടത്തില്‍  ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന  കാഞ്ഞങ്ങാട്- കൊന്നക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജോസഫ് ബസ്സിന്റെ കണ്ടക്ടര്‍ 30 വയസ്സ് മാത്രം പ്രായമുള്ളരാജേഷിന്റെ ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ബസ് കിംഗ് വാട്‌സ്ആപ്പ് കൂട്ടായ്മ കാരുണ്യ ബസ് യാത്ര നടത്തി. പരപ്പ നെല്ലിടുക്കം, നീലേശ്വരം കാഞ്ഞങ്ങാട് റൂട്ടില്‍ ഓടുന്ന കൃഷ്ണപ്രിയ ബസ്സാണ് കാരുണ്യ യാത്ര നടത്തിയത്. ഇന്ന് ഒരു ദിവസം യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ സ്വരൂപിക്കുന്ന തുക രാജേഷിന്റെ ചികിത്സ ചെലവിലേക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് കാരുണ്യ യാത്ര നടത്തിയത്. നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും തുടങ്ങുന്ന ആദ്യത്തെ കാരുണ്യ യാത്ര  നീലേശ്വരം പോലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ കെ  അജിത  ഉദ്ഘാടനം ചെയ്തു. വാട്‌സ്ആപ്പ് കൂട്ടായ്മ അംഗവും കൃഷ്ണപ്രിയ ബസ് ഉടമയുമായ രതീഷ് അധ്യക്ഷത  വഹിച്ചു. 

 വാട്‌സപ്പ് കൂട്ടായ്മ അംഗങ്ങള്‍, ബസ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ സംബന്ധിച്ചു.

No comments